നിതാഖത് സമയ പരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ദുബായ്| WEBDUNIA| Last Modified തിങ്കള്‍, 24 ജൂണ്‍ 2013 (11:27 IST)
WD
WD
നിതാഖത് നടപ്പിലാക്കുന്നതിനു സൌദി അറേബ്യ അനുവദിച്ച ഇളവ് കാലവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജൂലൈ മൂന്നിന് മുന്‍പ് എല്ലാ തൊഴിലാളികള്‍ക്കും രേഖകള്‍ നിയമപരമാക്കാന്‍ ഇതുവരെ കഴിയാത്തതിനാലാണ് മൂന്ന് മാസത്തേക്ക് കൂടി ഇളവ് നല്‍കിയത്.

വിദേശതൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും രേഖകള്‍ നിയമവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. നിതാഖത് നിയമം നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന് വിവിധ രാജ്യങ്ങള്‍ അറേബ്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പിന്‍സ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സൌദി ഭരണകൂടത്തിനോട് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :