കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ ആക്ഷേപിക്കുന്ന ടീ-ഷര്‍ട്ടുകള്‍ വിവാദത്തില്‍

ജോഹന്നസ്ബര്‍ഗ്| WEBDUNIA|
PRO
PRO
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയെ ആക്ഷേപിക്കുന്ന രീതിയിലുള്ള ടീ-ഷര്‍ട്ടുകള്‍ ദക്ഷിണാഫ്രിക്കയില്‍ വിവാദത്തിന് തിരികൊളുത്തി. 2010-ല്‍ കേപ് ടൌണില്‍ കൊല്ലപ്പെട്ട ആനി ദെവാനിയെ മോശമായി ചിത്രീകരിക്കുന്ന ടീ ഷര്‍ട്ടുകള്‍ ആണ് പുറത്തിറങ്ങിയത്. ഇതിനെതിരെ അവരുടെ ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.

ദെവാനിയെ ബ്രിട്ടീഷുകാരനായ ഭര്‍ത്താവ് ശ്രിയെന്‍ ദെവാനി ഹണിമൂണ്‍ യാത്രയ്ക്കിടെ കൊലപ്പെടുത്തുകയായിരുന്നു. വിനോദസഞ്ചാരകേന്ദ്രമായ ഗുഗുലെതുവിലായിരുന്നു കൊല നടന്നത്. കേസില്‍ ഇയാള്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

‘ദിവാനി ടൂര്‍സ്- നിങ്ങളുടെ ഭാര്യക്ക് ഒരു കില്ലര്‍ ഹോളിഡേ നല്‍കൂ‘ എന്നു പതിച്ച ടീ- ഷര്‍ട്ടുകളാണ് വിപണിയില്‍ ഇറങ്ങിയത്. ഹിന്ദി ലിപിയുടെ മാതൃകയിലാണ് ഇംഗ്ലിഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരിയായ ദെവാനിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ആണ് ഇത്.

ഇന്ത്യന്‍ വംശജനായ വസ്ത്രവ്യാപാരി ദിനേശ് ദൗലത് ആണ് വിവാദ ടീ-ഷര്‍ട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ദൗലത് വിവാദത്തെ ന്യായീകരിച്ചു. തന്റെ സ്റ്റോറില്‍ ഇത്തരം വിവാദ ടീ-ഷര്‍ട്ടുകള്‍ നിരവധിയുണ്ട്. അതിലെ നര്‍മ്മം കണ്ടെത്താന്‍ മാത്രമേ ആളുകള്‍ ശ്രമിയ്ക്കുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :