ഇനി വിദേശമലയാളികള്‍ക്ക് താലിമാലയണിഞ്ഞ് നാട്ടിലെത്താം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇനി വിദേശമലയാളി സ്ത്രീകള്‍ക്ക് താലിമാലയണിഞ്ഞ് ധൈര്യമായി നാട്ടിലെത്താം. ഇന്ത്യന്‍ കസ്റ്റംസ് ആന്‍റ് ബാഗേജ് അലവന്‍സ് റെഗുലേഷന്‍സ് എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമം പൊതുവെ സ്വര്‍ണാഭരണങ്ങളോട് ഭ്രമമുള്ള മലയാളികളെയാണ് കുടുക്കിയിരുന്നത്.

പുരുഷന്‍മാര്‍ മൂന്ന് ഗ്രാമില്‍ കൂടുതലും സ്ത്രീകള്‍ ആറ് ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണം കൈയ്യില്‍ കരുതിയാല്‍ പിഴ അടക്കേണ്ടി വരുമായിരുന്നു. താലിയും മാലയും ധരിച്ച് കൊണ്ട് പോലും വിമാനമിറങ്ങാനാവുന്നില്ലെന്ന് പ്രവാസികള്‍ പലപ്പോഴും പരാതിപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിദേശത്ത് നിന്നും കൊണ്ട് വരാവുന്ന സ്വര്‍ണത്തിന്റെ പരിധി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി പി ചിദംബരം ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം നികുതിയില്ലാതെ കൊണ്ട് വരാം, പുരുഷന്‍മാര്‍ക്ക് 50000 രൂപയുടെ സ്വര്‍ണവും വിദേശത്ത് നിന്നും കൊണ്ട് വരാനാ‍കും.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്തു പവനിലധികം സ്വര്‍ണാഭരണം അണിഞ്ഞ്‌ വിദേശത്തു നിന്നെത്തിയ സ്ത്രീ 7500 രൂപ പിഴ ഒടുക്കേണ്ടിവന്നത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. താലിമാല, വള, കമ്മല്‍, മോതിരം എന്നിങ്ങനെ ശരാശരി പത്ത് പവന്റെ ആഭരണങ്ങള്‍ ധരിച്ചാണ്‌ മലയാളി സ്ത്രീകള്‍ നാട്ടിലേക്ക്‌ മടങ്ങുന്നത്‌. പലപ്പോഴും 20000 രൂപ വരെ ഇവര്‍ക്ക് പിഴയടയ്ക്കേണ്ടി വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :