“ബസു, ഇടതു സര്‍ക്കാരിന്റെ ആദ്യത്തെയും അവസാനത്തെയും അധ്യായം”

കൊല്‍ക്കത്ത| WEBDUNIA|
ജ്യോതിബസു ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യത്തെയും അവസാനത്തെയും അധ്യായമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ജ്യോതിബസുവിന്റെ മരണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

ബസുവിന്റെ വിയോഗം കനത്ത ആഘാതമായി എന്ന് പറഞ്ഞ മമത മുഖ്യമന്ത്രിപദം ഒഴിഞ്ഞ ശേഷമുള്ള കാലയളവില്‍ അദ്ദേഹവുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നത് എന്ന് പറഞ്ഞു.

ബസു രാജ്യത്തെ ഉന്നതനായ രാഷ്ട്രീയ വ്യക്തിത്വമാണ്. പശ്ചിമബംഗാളില്‍ ഇടതുമുന്നണി അധികാരത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ആദ്യത്തെയും അവസാനത്തെയും അധ്യായമാണ് അദ്ദേഹം, മമത പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹത്തോട് അടുത്ത ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹത്തെ 10 തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹവുമായി വളരെ അടുത്ത ഒരു ബന്ധം ഉണ്ടായിരുന്നു എന്നും അദ്ദേഹം തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു എന്നും മമത വെളിപ്പെടുത്തി.

അദ്ദേഹം കുറച്ചുനാള്‍ കൂടി ജീവിച്ചിരുന്നെങ്കില്‍ അത് സന്തോഷം നല്‍കുമായിരുന്നു എന്നും മമത കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :