ഹൈഡ് ആക്ടില്‍ മാറ്റം വേണമെന്ന് എസ്‌പി

PTI
യുപി‌എ സര്‍ക്കാരിന് ആണവ കരാര്‍ വിഷയത്തില്‍ വീണ്ടും സഖ്യകക്ഷികളുമായി ഇടയേണ്ടി വന്നേക്കുമെന്ന് സൂചന. സര്‍ക്കാരിന് വിശ്വാസ വോട്ടില്‍ പിന്തുണ നല്‍കിയ സമാജ്‌വാദി പാര്‍ട്ടി (എസ്പി) ഇപ്പോള്‍ അമേരിക്കന്‍ ഹൈഡ് ആക്ടില്‍ മാറ്റം വരുത്തണമെന്ന നിലപാടിലാണ്.

കഴിഞ്ഞ ദിവസം ലക്നൌവില്‍ പാര്‍ട്ടി പുറത്തിറക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ അമേരിക്കയുടെ ഹൈഡ് ആക്ടില്‍ അനുകൂലമായ മാറ്റം വരുത്താനായി സര്‍ക്കാര്‍ ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനു സാധിച്ചില്ല എങ്കില്‍ ദോഷകരമായ വകുപ്പികളെ മറികടക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പ്രത്യേക നിയമം പാസാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.

“അമേരിക്കന്‍ ഹൈഡ് ആക്ടിലെ ചില വകുപ്പുകള്‍ ആണവ കരാറുമായി മുന്നോട്ട് പോവുന്നതില്‍ തടസ്സമുണ്ടാക്കും. കരാര്‍ പൂര്‍ത്തിയാക്കും മുമ്പ് ഹൈഡ് ആക്ടില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം യു‌എസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ അല്ലെങ്കില്‍ ഇന്ത്യയിലും അതുപോലൊരു നിയമം നിര്‍മ്മിക്കാനായി പാര്‍ലമെന്‍റില്‍ ഒരു ബില്ല് കൊണ്ടുവരികയോ വേണം”, രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ലക്നൌ| PRATHAPA CHANDRAN| Last Modified ചൊവ്വ, 29 ജൂലൈ 2008 (08:56 IST)
ആണവോര്‍ജ്ജ ഉത്പാദനത്തിന്‍റെ പേരില്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താതിരിക്കാനായി ഇന്ത്യയില്‍ ഒരു നിയമം പാസാ‍ക്കേണ്ടത് അത്യാവശ്യമാണെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :