ഹസാരെ ഗാന്ധിയനല്ല, കുറ്റക്കാരെ മര്‍ദ്ദിച്ചു?

ന്യൂഡല്‍ഹി| WEBDUNIA|
PTI
ലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണാ ഹസാരെ നടത്തിയ ഗാന്ധിയന്‍ സമരമുറ ലോകത്തിന്റെ പ്രശസ്തി പിടിച്ചുപറ്റി. എന്നാല്‍, ഹസാരെ ഗാന്ധിയനല്ല എന്നും തന്റെ ഗ്രാമത്തില്‍ മാറ്റത്തിനു തുടക്കം കുറിച്ചത് മര്‍ദ്ദന മുറകളിലൂടെയാണെന്നും ഒരു വിദേശ മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു‍. ‘സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിന്റെ’ അന്താരാഷ്ട്ര വാര്‍ത്താ വിഭാഗം എഡിറ്റര്‍ പീറ്റര്‍ ഹാച്ചറാണ് ഈ വെളിപ്പെടുത്തലിനു പിന്നില്‍.

ഹസാരെ സ്വന്തം ഗ്രാമമായ റലേഗാവണ്‍ സിദ്ധിയില്‍ മദ്യത്തിനെതിരെ നടത്തിയ സമരം അക്രമത്തിന്റെ പാതയിലായിരുന്നു എന്നും അതിനാല്‍ അദ്ദേഹത്തിന്റെ ആദ്യ വിജയം ഗാന്ധിയന്‍ സമരമുറകളിലൂടെ ആയിരുന്നില്ല എന്നുമാണ് പീറ്റര്‍ ഹാച്ചര്‍ സമര്‍ത്ഥിക്കുന്നത്.

ഗ്രാമത്തെ മദ്യവിമുക്തമാക്കാന്‍ ഹസാരെ നടത്തിയ ശ്രമം അക്രമത്തിന്റെ പാതയിലൂടെയായിരുന്നു. മദ്യപിച്ച ആരെ കണ്ടാലും കെട്ടിയിട്ട് പട്ടാളത്തിന്റെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുമായിരുന്നു. ഗ്രാമത്തലവന്‍ ‘ലണ്ടന്‍ ഹെറാള്‍ഡി’ന് നല്‍കിയ അഭിമുഖത്തില്‍, ഹസാരെയെ എല്ലാവര്‍ക്കും ബഹുമാനം കലര്‍ന്ന ഭയമാണ് എന്ന് പറയുന്നതായും ഹാച്ചര്‍ ചൂണ്ടിക്കാണിക്കുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലണമെന്ന് ഹസാരെ അഭിപ്രായപ്പെട്ടതും ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് നേര്‍വിപരീതമാണെന്ന് ഹാച്ചര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :