സോണിയ കാവല്‍മാലാഖ: സിംഗ്

PTI
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടിയുടെ കാവല്‍ മാലാഖയാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ഗാന്ധിയുടെ വിവാദ പ്രസംഗത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. വരുണ്‍ ഗാന്ധിയെപ്പോലെയുള്ളവര്‍ അധികാരത്തിലെത്തുന്നത് രാജ്യത്തെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.

രാജ്യത്തെ വിഘടിപ്പിക്കാ‍നാ‍ണ് ബിജെപി ശ്രമിക്കുന്നതെന്ന് സിംഗ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ യുപിഎ സര്‍ക്കാര്‍ നിറവേറ്റിയതായും പ്രധാനമന്ത്രി പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി എന്നിവരുമായുള്ള സഖ്യം തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കൂ. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്തില്‍ വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന കാര്യവും സിംഗ് ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി| WEBDUNIA|
കോണ്‍ഗ്രസ് പ്രകടന പത്രിക പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രകാശനം ചെയ്തത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മന്‍‌മോഹന്‍ സിംഗ് തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നും പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും സോണിയ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :