സല്‍മാന് നാടന്‍ പെണ്ണിനെ ഭാര്യയാക്കണം!

മുംബൈ| WEBDUNIA|
IFM
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ബോളിവുഡ് സുന്ദരിമാരുമായും മോഡലുകളുമായും മറ്റും ബന്ധമുണ്ടായിരുന്ന കാര്യം രഹസ്യമല്ല. എന്നാല്‍, ഇവരെ ആരെയും ജീവിത പങ്കാളിയാക്കാന്‍ സല്‍മാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍.

വിവാഹത്തെ കുറിച്ച് ഇതുവരെ ഗൌരവമായി ഒന്നും പറയാതിരുന്ന സല്‍മാന്‍ ഇപ്പോള്‍ മനസ്സു തുറക്കുന്നു. കഴിഞ്ഞിരുന്നെങ്കില്‍ പതിനേഴാം വയസ്സില്‍ തന്നെ വിവാഹിതനായേനെ എന്ന് പറയുന്ന സല്‍മാന്‍ വിവാഹത്തെ കുറിച്ച് ഒരേയൊരു ഡിമാന്‍ഡ് മാത്രമാണ് മുന്നോട്ട് വയ്ക്കുന്നത് - പെണ്ണ് ചെറിയൊരു ടൌണില്‍ നിന്നാവണം, നഗരത്തില്‍ നിന്നാവരുത്!

പെണ്‍കുട്ടിക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കണം, പിന്തുണയ്ക്കാന്‍ സാധിക്കണം, ഒരു കുടുംബം കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണം എന്നൊക്കെയാണ് സല്‍മാന്‍ ആഗ്രഹിക്കുന്നത്. ഗ്രാമത്തില്‍ വളര്‍ന്ന ഒരു പെണ്ണിന് ഇതെല്ലാം സാധിക്കുമെന്നും അദ്ദേഹം കരുതുന്നു.

ഇന്‍ഡോറില്‍ ജനിച്ചു വളര്‍ന്ന സല്‍മാന്‍ അവിടെ നിന്നു തന്നെ ഒരു പെണ്ണിനെ കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് സൂചന. ഇന്‍ഡോറിലെ സ്ത്രീകളുടെ മൂല്യബോധവും ആതിഥ്യ മര്യാദയും സല്‍മാന് അത്ര വേഗം മറക്കാന്‍ കഴിയുമോ എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ ചോദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :