വെടിനിര്‍ത്തല്‍ ലംഘനം: ഇന്ത്യ പ്രതിഷേധിച്ചു

ജമ്മു| WEBDUNIA| Last Modified ഞായര്‍, 18 ജൂലൈ 2010 (17:42 IST)
പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചു. അടുത്ത സമയത്ത്, അതിര്‍ത്തിയില്‍ ആറ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ പ്രകോപനമൊന്നും കൂടാതെ വെടിവയ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തിയത്.

അതിര്‍ത്തിയില്‍ നടന്ന ഫ്ലാഗ് മീറ്റിംഗിലാണ് പാകിസ്ഥാനെ പ്രതിഷേധമറിയിച്ചത് എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ച് സെക്ടറിലെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയാണ് ജൂലൈ 15 ന് ആക്രമണം നടന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പാകിസ്ഥാന്‍ നടത്തിയ ആ‍റാമത്തെ വെടിനിര്‍ത്തല്‍ ലംഘനമായിരുന്നു അത്.

ജമ്മുവില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെ പൂഞ്ചിലെ കൃഷ്ണ ഘട്ടി പ്രദേശത്തുള്ള അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ജൂലൈ 15 നു രാത്രി 9:30 ന് ആണ് പാകിസ്ഥാന്‍ വെടിവയ്പ് ആരംഭിച്ചത്. പാക് വെടിവയ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരികെ വെടിവച്ചു.

ജമ്മുവില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ആര്‍ എസ് പൊരയിലെ ഖര്‍കോല അതിര്‍ത്തി പോസ്റ്റിനു നേര്‍ക്ക് ജൂലൈ 15 രാത്രി 7:30 നും പിന്നീട്, രാത്രി 9:00 നും ആണ് പാകിസ്ഥാന്‍ റേഞ്ചേഴ്സ് പ്രകോപനമൊന്നും കൂടാതെ വെടിവച്ചത്. ആറിടത്ത് നടന്ന ആക്രമണങ്ങളിലും ആളപായമൊന്നും ഉണ്ടായതായി റിപ്പോര്‍ട്ട് ഇല്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :