വിവാഹം നിര്‍ബന്ധമല്ല: റുഷ്‌ദി

PRO
വ്യവസ്ഥയെ മുറിവേല്‍പ്പിക്കുന്നത് ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ സല്‍‌മാന്‍ റുഷ്ദിയെ സംബന്ധിച്ച് പുത്തരിയല്ല!. അദ്ദേഹം രചിച്ച ‘സാത്താനിക് വേഴ്‌സസ്’ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചെറുതല്ല.

വിവാഹം എന്ന സമ്പ്രദായം നിര്‍ബന്ധമല്ലെന്ന് റുഷ്‌ദി പറഞ്ഞത് ലോകമെമ്പാടമുള്ള സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റുഷ്ദി ഇതു പറഞ്ഞിരിക്കുന്നത്.

‘വിവാഹവസ്‌ത്രം ധരിക്കുന്നതിനു വേണ്ടിയാണ് പെണ്‍കുട്ടികള്‍ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. ഇതിനു പുറമെ അവര്‍ വിവാഹ ആഘോഷം വളരെയധികം ഇഷ്‌ടപ്പെടുന്നു. നാലു തവണ ഞാന്‍ വിവാഹം ചെയ്തത് എന്നെ ഇപ്പോള്‍ അദ്‌ഭുതപ്പെടുത്തുന്നു‘, റുഷ്ദി പറഞ്ഞു.

മാജികല്‍ റിയലിസത്തിന്‍റെ വക്താക്കളില്‍ ഒരാളാണ് റുഷ്ദി. 1947ല്‍ മുംബൈയിലാണ് റുഷ്ദി ജനിച്ചത്.

നാലു തവണ വിവാഹം ചെയ്ത വ്യക്തിയാണ് റുഷ്ദി. നാലാമതായി വിവാഹം ചെയ്ത പ്രശസ്ത മോഡലായ പത്മലക്ഷ്‌മിയില്‍ നിന്ന് 2007 ല്‍ വിവാഹമോചനം നേടിയിരുന്നു.

ലണ്ടന്‍| WEBDUNIA|
ആദ്യ ഭാര്യ ക്ലാരിസ ലൂര്‍ഡായിരുന്നു. ഇവരില്‍ നിന്ന് 1987ല്‍ വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. രണ്ടാം ഭാര്യ അമേരിക്കന്‍ നോവലിസ്റ്റായ മരീനി വിങ്കിന്‍സായിരുന്നു. ഇവരില്‍ നിന്ന് 1993ല്‍ വിവാഹമോചനം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :