ലോക ടൂറിസം ദിനത്തില്‍ ഇന്ത്യയില്‍ ജര്‍മ്മന്‍ വനിത ബലാത്സംഗത്തിനിരയായി. ഇവര്‍ സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ചണ്ഡീഗഡില്‍ ടാജ് ഹോട്ടലിനു സമീപത്തു വച്ച് ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യക്കാരനെ വിവാഹം കഴിക്കാനെത്തിയ ജര്‍മ്മന്‍കാരി സുഹൃത്തിനൊപ്പം സെപ്തംബര്‍ 23 ന് ആണ് ഇവര്‍ ചണ്ഡീഗഡിലെത്തിയത്.
ടാജ് ഹോട്ടലില്‍ കാപ്പി കഴിക്കാനെത്തിയ ഇവര്‍ പുകവലിക്കാനായി വെളിയിലേക്ക് ഇറങ്ങിയപ്പോള്‍ അവിടെ ജീപ്പില്‍ ഉണ്ടായിരുന്ന സംഘമാണ് ഇവരെ ബലാല്‍ക്കാരം ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോക ടൂറിസം ദിനത്തില്‍ വിദേശ സഞ്ചാരികളെ സഹായിക്കാനായി ചണ്ഡീഗഡ് വിനോദ സഞ്ചാര വകുപ്പ് പ്രത്യേക ടൂറിസം പൊലീസ് സംഘം രൂപീകരിച്ച ദിവസം തന്നെയാണ് സംഭവം നടന്നത്. പൊലീസ് സംഘത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച 100 പൊലീസുകാരാണ് ഉള്ളത്.