രാംദേവിന്റെ കണ്ണില്‍ മഷിയൊഴിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
യോഗഗുരു ബാബാ രാംദേവിന് നേരെ ആക്രമണം. രാംദേവ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഒരാള്‍ അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത മഷി കുടയുകയായിരുന്നു. ഡല്‍ഹി സ്വദേശിയായ കമ്രാന്‍ സിദ്ദിഖി(35) എന്നയാളാണ് മഷി കുടഞ്ഞത്. രംദേവിന്റെ അനുയായികള്‍ ഇയാളെ പിടികൂടി തല്ലിച്ചതച്ച ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു.

രംദേവിന്റെ ഇടതു കണ്ണിലാണ് മഷി വീണത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കള്ളപ്പണത്തിനെതിരെ നടത്താനുദ്ദേശിക്കുന്ന പ്രചരണപരിപാടികള്‍ വിശദീകരിക്കാന്‍ രംദേവ് മാധ്യമങ്ങളെ കണ്ടത്. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമിയുടെ സമീപത്തായിരുന്നു രാംദേവ് ഇരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് വാര്‍ത്താസമ്മേളന ഹാളില്‍ കടന്ന കമ്രാന്‍ രാംദേവിന്റെ കണ്ണില്‍ മഷി കുടയുകയായിരുന്നു.

മഷി കുടഞ്ഞ ഉടന്‍ തന്നെ രാംദേവിന്റെ അനുയായികള്‍ കമ്രാനെ പിടികൂടി. ക്രൂരമായി മര്‍ദ്ദിച്ച ഇയാളുടെ വസ്ത്രം വലിച്ചു കീറി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാളുടെ ചുണ്ടില്‍ നിന്ന് രക്തം വന്നു. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.

ബട്‌ള ഹൌസ് ഏറ്റുമുട്ടലില്‍ ഹര്‍ജി നല്‍കിയ ‘റിയല്‍ കോസ്‘ എന്ന എന്‍ ജി ഒ നടത്തുന്നത് കമ്രാന്‍ ആണെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :