യു പിയില്‍ വന്‍ സെക്സ് റാക്കറ്റ് വലയില്‍; 19 യുവതികള്‍ പിടിയില്‍

അലഹബാദ്| WEBDUNIA|
PRO
PRO
അലഹബാദില്‍ പൊലീസ് വേട്ടയില്‍ വന്‍ സെക്സ് റാക്കറ്റ് തകര്‍ത്തു. നഗരത്തിലെ മീര്‍ഗഞ്ച് മേഖലയിലെ ഒരു വീട്ടില്‍ ആയിരുന്നു പൊലീസ് റെയ്ഡ്. 19 യുവതികള്‍പിടിയിലായിട്ടുണ്ട്. ഇതില്‍ 15 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് സംശയിക്കുന്നത്.

വ്യാഴാഴ്ചയായിരുന്നു പൊലീസ് റെയ്ഡ്. മഹാരാഷ്ട്രയിലെ ഒരു എന്‍ജിഒ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊത്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ പൊലീസ് എത്തിയത്. പിടിയിലായ പെണ്‍കുട്ടികള്‍ പശ്ചിമബംഗാള്‍, അസം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഒരു ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്.

റാക്കറ്റിലെ ഉന്നതര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :