മേഘാലയ സര്‍ക്കാര്‍ വിശ്വാസം നേടി

ഷില്ലോംഗ്| PRATHAPA CHANDRAN| Last Modified ചൊവ്വ, 17 മാര്‍ച്ച് 2009 (13:01 IST)
മേഘാ‍ലയില്‍ ദോങ്കുപര്‍ റോയ് നയിക്കുന്ന സര്‍ക്കാര്‍ ചൊവ്വാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. സ്പീക്കര്‍ ബിന്‍ഡോ ലാനോംഗ് സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതാണ് സര്‍ക്കാരിനെ നിലനിര്‍ത്തിയത്.

മേഘാലയ പ്രോഗ്രസീവ് അലയന്‍സ് (എം പി എ) സര്‍ക്കാരിന് അഞ്ച് എം‌എല്‍‌എമാര്‍ പിന്തുണ പിന്‍‌വലിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന സൂചന ശക്തമായിരിക്കെയാണ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്.

വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ 12 മണിക്കൂര്‍ ബാക്കി നില്‍ക്കെ, പിന്തുണ പിന്‍‌വലിച്ച അഞ്ച് സാമാജികരെയും സ്പീക്കര്‍ തിങ്കളാഴ്ച രാത്രി സഭയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :