മാവോകള്‍ ട്രെയിന്‍ തടഞ്ഞു, ഡ്രൈവറെ കാ‍ണാനില്ല

ന്യൂഡല്‍ഹി: | WEBDUNIA| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (17:30 IST)
മാവോയിസ്റ്റുകള്‍ ഭുവനേശ്വര്‍-ഡല്‍ഹി രാജധാനി എക്സ്പ്രസ് തടഞ്ഞ് ഡ്രൈവറെയും അസിസ്റ്റന്റ് ഡ്രെവറെയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സര്‍ക്കാരിന് നേര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സംഭവം നടന്നത്.

പശ്ചിമ ബംഗാള്‍-ഝാര്‍ഖണ്ഡ് അതിര്‍ത്തി പ്രദേശത്തെ ഝാഗ്രമിനും ബന്‍സ്താലയ്ക്കും ഇടയില്‍ വച്ച് വിമതര്‍ ചുവന്ന കൊടി ഉയര്‍ത്തിക്കാട്ടിയാണ് ട്രെയിന്‍ നിര്‍ത്തിയതും ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോയതും. എന്നാല്‍, വിമതരെ കണ്ട് ഭയന്ന ഡ്രൈവര്‍മാര്‍ ഓടി രക്ഷപെട്ടതാവാം എന്നും സൂചനയുണ്ട്. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

ഝാഗ്രമില്‍ മാവോയിസ്റ്റുകളും സിആര്‍പി‌എഫ് ജവാന്‍‌മാ‍രും തമ്മില്‍ വെടിവയ്പ് ഉണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, ലാല്‍ഗഡിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ കിഷന്‍‌ജി വിമതര്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന് ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

ഡ്രൈവറെ കാണാനില്ല എന്ന് റയില്‍‌വെ മന്ത്രി മമതാ ബാനര്‍ജി സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :