മാവോ വിമതനെ അടിച്ചുകൊന്നു

റാഞ്ചി| WEBDUNIA| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2009 (14:16 IST)
ഭീഷണിപ്പെടുത്തി പണം സ്വരൂപിക്കാന്‍ ശ്രമിച്ച ഒരു മാവോയിസ്റ്റ് ഗറില്ലയെ ഝാര്‍ഖണ്ഡില്‍ ഗ്രാമവാസികള്‍ അടിച്ചുകൊന്നു. ബുധനാഴ്ച സെഗായിസായി ഗ്രാമത്തിലാണ് സംഭവം നടന്നത്.

പണം സ്വരൂപിക്കാനും പൊലീസില്‍ വിവരം നല്‍കുന്ന ഗ്രാമീണരെ ഭീഷണിപ്പെടുത്താനുമായാണ് നിരോധിത സംഘടനയിലെ രണ്ട് അംഗങ്ങള്‍ ബുധനാഴ്ച വെളുപ്പിനെ ഗ്രാമത്തില്‍ എത്തിയത്. ഗ്രാമസമിതിയിലെ അംഗങ്ങള്‍ ഇവരെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ ഒരാള്‍ രക്ഷപെട്ടു. എന്നാല്‍, മറ്റൊരാളെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

ഗ്രാമങ്ങളില്‍ വിമതരുടെ ഭീഷണിയെ പ്രതിരോധിക്കാനായി പൊലീസ് സഹായത്തോടെ രൂപീകരിച്ച ഗ്രാമീണ പ്രതിരോധ സമിതിയിലെ അംഗങ്ങളാണ് മാവോയിസ്റ്റ് ഗറില്ലയെ മര്‍ദ്ദിച്ചു കൊന്നത്. റാഞ്ചിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്.

പൊലീസ് സഹായത്തോടെ രൂപീകരിച്ച ഗ്രാമീണ പ്രതിരോധ സമിതിയിലെ അംഗങ്ങളാണ് മാവോ വിമതനെ മര്‍ദ്ദിച്ച് കൊന്നത്. ഝാര്‍ഖണ്ഡിലെ 24 ജില്ലകളില്‍ 18 എണ്ണത്തിലും മാവോയിസ്റ്റുകള്‍ സജീവമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി 1,550 ആളുകളെ മാവോയിസ്റ്റുകള്‍ വധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :