മായാ കോട്നാനിക്ക് 28 വര്‍ഷം തടവ്

അഹമ്മദാബാദ്‌| WEBDUNIA|
PRO
PRO
നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍മന്ത്രിയും ബി ജെ പി എം എല്‍ എയുമായ മായ കോട്നാനിക്ക്‌ 28 വര്‍ഷം തടവ്‌. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ്‌ ബാബു ബജ്‌റംഗിക്ക്‌ മരണം വരെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്‌. മറ്റ് പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് വിധിച്ചു. കേസില്‍ മായാ കോട്നാനിയും ബാബു ബജ്‌രഗിയുമുള്‍പ്പടെ 32 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് പ്രത്യേക വിചാരണക്കോടതി കണ്ടെത്തിയിരുന്നു.

ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകളാണ്‌ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്‌. സമൂഹത്തിലെ കാന്‍സറാണ്‌ വര്‍ഗീയത അത്‌ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും വിധി പ്രസ്താവിച്ച്‌ പ്രത്യേക കോടതി ജഡ്ജി ജ്യോത്സന യാഗ്നിക്‌ വ്യക്തമാക്കി.

2002 ഫെബ്രുവരി 28ന് വിശ്വഹിന്ദുപരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിനിടെയായിരുന്നു നരോദാ പാട്യയിലെ കൂട്ടക്കുരുതി. 97 പേരാണ് കൂട്ടക്കൊലയില്‍ മരിച്ചത്. കലാപകാരികള്‍ക്ക്‌ മണ്ണെണ്ണയും വാളുകളും എത്തിച്ചുനല്‍കിയതു മായയാണെന്ന്‌ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 62 പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. 2009 ഓഗസ്റ്റിലാണ് കേസില്‍ വിചാരണ തുടങ്ങിയത്.

നരോദയിലെ സിറ്റിംഗ് എം എല്‍ എയും നരേന്ദ്ര മോഡി മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായ കോഡ്‌നാനി, വി എച്ച് പി മുന്‍ നേതാവ് ബാബു ബജ്‌രംഗി, പ്രാദേശിക ബി ജെ പി നേതാക്കളായ ബിപിന്‍ പഞ്ചല്‍, കിഷന്‍ കോറാനി, അശോക് സിന്ധി തുടങ്ങിയവരാണു കേസിലെ മുഖ്യപ്രതികള്‍. 62 പേരെ പ്രതിചേര്‍ത്ത് 2009 ഓഗസ്റ്റിലാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :