മലയാളിയെ തട്ടിക്കൊണ്ടുപോയി 2.5 കിലോ സ്വര്‍ണം കവര്‍ന്നു

ചെന്നൈ| WEBDUNIA| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2012 (16:25 IST)
തമിഴ്‌നാട്ടില്‍ മലയാളിയെ തട്ടികൊണ്ടുപോയി 2.5 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. തൃശൂര്‍ സ്വദേശിയായ ബാബു എന്ന വ്യക്തിയെയാണ് കാറില്‍ എത്തിയ ഒരു സംഘം തട്ടികൊണ്ട് പോയി സ്വര്‍ണം കവര്‍ന്നത്. സ്വര്‍ണക്കടയില്‍ കൊടുക്കുന്നതിന് നിര്‍മ്മിച്ച സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. ഏകദേശം 75 ലക്ഷം രൂപയുടെ സ്വര്‍ണമാണിത്. തിരുനെല്‍‌വേലിയിലാണ് സംഭവം.

സ്വര്‍ണം തട്ടിയശേഷം ബാബുവിനെ സംഘം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വര്‍ണവുമായി രാത്രി എത്തിയ ബാബു കടയില്‍ നിന്നും ഭക്ഷണം കഴിച്ച് താമസത്തിനായി ലോഡ്‌ജില്‍ മുറിയെടുക്കാന്‍ പോകുമ്പോഴാണ് സംഭവം. മര്‍ദ്ദിച്ചവശനാക്കിയ ബാബുവിനെ വണ്ണാര്‍പ്പേട്ട് ബൈപാസിലാണ് സംഘം ഉപേക്ഷിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :