മജിസ്ട്രേറ്റ് കനാലില്‍ മരിച്ച നിലയില്‍

റോപര്‍| WEBDUNIA|
പഞ്ചാബില്‍ കാണാതായ മജിസ്ട്രേറ്റിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രൂപ നഗര്‍ ജില്ലയിലെ ആനന്ദ്‌പൂര്‍ സാഹിബ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കരണ്‍ബിര്‍ സിംഗ് മാനിന്‍റെ മൃതദേഹമാണ് ഭക്ര കനാലില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാതായത്. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വാഹനം കനാലിനടുത്തുള്ള പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :