ബന്‍വാരി കേസ്: ബിഷ്ണോയ് കീഴടങ്ങി

ജോധ്പൂര്‍| WEBDUNIA| Last Modified ചൊവ്വ, 17 ജനുവരി 2012 (12:40 IST)
PRO
PRO
ബന്‍വാരി ദേവിയുടെ കൊലപാതകക്കേസിലെ പ്രതി അശോക് ബിഷ്ണോയ് പൊലീസിന് മുമ്പാകെ കീഴടങ്ങി. ജലോദയിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇയാളെ സി ബി ഐക്ക് കൈമാറും. ഭന്‍വാരി ദേവിയുടെ മൃതദേഹം നശിപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ സിബിഐ അന്വേഷിക്കുന്ന ആളാണ് അശോക് ബിഷ്ണോയ്.

കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുന്‍ മന്ത്രി മഹിപാല്‍ മദേര്‍ന, പരാശ്രം, സാഹിറാം ബിഷ്ണോയ്, സഹാബുദ്ദീന്‍, സോഹന്‍ലാല്‍ ബിഷ്ണോയ്, ബിഷ്ണാറാം, കൈലാഷ് ജാക്കര്‍ തുടങ്ങിയവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസിലെ മറ്റു മൂന്ന് പ്രതികളായ പുഖ്രാജ്, ദിനേഷ്, ഇന്ദ്ര എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞ സെപ്തംബറിലാണ് ബന്‍‌വാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. സംഭവത്തില്‍ രാജസ്ഥാന്‍ മുന്‍മന്ത്രി മഹിപാല്‍ മദേര്‍നയും സുഹൃത്ത് പരസ്‌റാം ബിഷ്‌ണോയും സിബിഐയുടെ പിടിയിലായപ്പോഴാണ്, ഭന്‍‌വാരി കൊല്ലപ്പെട്ടതായി സി ബി ഐക്ക് വ്യക്തമായത്. ഭന്‍വാരി ദേവിയെ ജലോധ ഗ്രാമത്തിലെ രാജീവ് ഗാന്ധി കനാലിനുസമീപത്തുവെച്ച് കൊന്നശേഷം കത്തിച്ച് ചാരം കുഴിച്ചുമൂടിയതായി ഇരുവരും പൊലീസിന് മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു.

ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കത്തിക്കരിഞ്ഞ അസ്ഥികള്‍, റിസ്റ്റ് വാച്ച്, മോതിരം, ലോക്കറ്റ് തുടങ്ങിയ സാധനങ്ങള്‍ കനാലില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടു നാടന്‍ പിസ്റ്റളുകള്‍, ഒരു ബേസ് ബോള്‍ ബാറ്റ് എന്നിവയും മുങ്ങല്‍ വിദഗ്ധര്‍ കനാലില്‍ നിന്ന് കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :