പ്രഫുല്‍ മന്ത്രിസഭയിലെ പണക്കാരന്‍

ന്യൂഡല്‍ഹി| WEBDUNIA|
മന്‍‌‌മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് പ്രഫുല്‍ പട്ടേലിന്. പ്രഫുലിന് ഏകദേശം 90 കോടി രൂപയുടെ ആസ്തിയാണുള്ളത്. അതേസമയം, ഏറ്റവും കുറവ് ആസ്തി മമതാബാനര്‍ജിക്കാണ്

പുതിയ മന്ത്രിസഭയിലെ 79 മന്ത്രിമാരില്‍ 47 പേര്‍ കോടിപതികളാണ്. പാര്‍ട്ടി തിരിച്ചാണ് കോടിപതികളുടെ കണക്ക് എടുക്കുന്നതെങ്കില്‍ അവിടെയും കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍- 38 പേര്‍ !

വ്യോമയാന മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലയുള്ള പ്രഫുല്‍ പട്ടേലിന് 89.90 കോടി രൂപയുടെ ആസ്തിയുണ്ട്. എന്‍സിപിയുടെ മന്ത്രിയായ പ്രഫുല്‍ മഹാരാഷ്ട്രയിലെ ഗോന്ദിയ ലോക്സഭാമണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. പ്രഫുലിനു പിന്നില്‍ 42.30 കോടി ആസ്തിയുള്ള കോണ്‍ഗ്രസിന്‍റെ പ്രിനീത് കൌറാണ്. പഞ്ചാബില്‍ നിന്നുള്ള മന്ത്രിയാണ് പ്രിനീത്.

റയില്‍‌വെ മന്ത്രിയായ മമത ബാനര്‍ജിക്ക് വെറും 4.73 ലക്ഷത്തിന്‍റെ സ്വത്താണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :