പ്രതിരോധം:ചൈന ഇന്ത്യയ്‌ക്ക് ഭീഷണിയാകുന്നു

WDFILE
പ്രതിരോധ രംഗത്ത് ചൈന ഇന്ത്യയ്‌ക്ക് കനത്ത ഭീഷണി ഉയര്‍ത്തുകയാണെന്ന് പ്രതിരോധ വിദഗ്‌ധര്‍. ചൈന 2008-09 വര്‍ഷത്തിലെ പ്രതിരോധ ബജറ്റിലേക്കായി 17.6 ശതമാനം അധിക തുകയാണ് നീക്കി വച്ചിരിക്കുന്നത്.

മൊത്തം 58.79 ലക്ഷം കോടി രൂപയാണ് ചൈന പ്രതിരോധ രംഗത്ത് ചെലവഴിക്കുക . ഇന്ത്യ 2008-2009 വര്‍ഷത്തിലെ പ്രതിരോധ ബജറ്റിലേക്കായി അഞ്ചു ശതമാനം അധിക തുകയാണ് നീക്കി വച്ചിരിക്കുന്നത്.

ഇന്ത്യ സൈനിക ആവശ്യങ്ങള്‍ക്കായി 26.4 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുക. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ പ്രതിരോധ രംഗത്ത് ഇത്രയും വലിയ തുക ചെലവഴിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരേക്കാള്‍ കൂടുതല്‍ വേതനം ചൈനീസ് സൈനികര്‍ക്ക് ലഭിക്കുന്നുണ്ട്.

ചൈന 2007 ജനുവരിയില്‍ ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യയ്‌ക്ക് ഇത്തരത്തിലുള്ള മി‍സൈല്‍ വികസിപ്പിച്ചെടുക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ന്യൂഡല്‍ഹി| WEBDUNIA|
ഏഷ്യയിലെ മറ്റൊരു പ്രമുഖ രാഷ്‌ട്രമായ ജപ്പാന്‍ പ്രതിരോധ വിഭാഗത്തിനായി 42 ലക്ഷം കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയുമായി അടുത്ത സൌഹൃദം പുലര്‍ത്തുന്ന രാഷ്‌ട്രമാണ് ജപ്പാന്‍. സേനയെ മൂന്നു ഘട്ടങ്ങളിലായി നവീകരിക്കുവാനുള്ള ശ്രമത്തിലാണ് ചൈന. ആദ്യ ഘട്ടം 2010 ലാണ് ആരംഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :