പ്രണയം ആഘോഷിക്കാന്‍ റോസാപ്പൂക്കള്‍ കിട്ടാനില്ല

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
രക്തം കനിയുന്നത് പോലുള്ള ചുവപ്പ് പുഷ്പങ്ങള്‍ പ്രണയിനിക്ക് സമ്മാനിക്കാന്‍ കൊത്തിക്കാത്തവരായി ആരുണ്ട്?. വാലന്റൈന്‍ ഡേയില്‍ നല്‍കാന്‍ ചുവന്ന റോസ് പൂവിനോളം മികച്ച സമ്മാനം വേറൊന്നില്ല? എന്നാല്‍ ഇത്തവണ പ്രണയദിനത്തില്‍ ചുവന്ന റോസ് പുഷ്പങ്ങള്‍ ആവശ്യത്തിന് കിട്ടാനില്ലത്രേ.

ഇത്തവണത്തെ അതിശൈത്യമാണ് റോസ് പുഷ്പങ്ങളുടെ ദൌര്‍ലഭ്യത്തിന് കാരണമായത്. റോസ് ചെടികള്‍ക്ക് വളരാന്‍ ചൂ‍ടും ഈര്‍പ്പം നിറഞ്ഞതുമായ കാലാവസ്ഥ ആവശ്യമാണെന്നാണ് വാണിജ്യാടിസ്ഥാനത്തില്‍ പൂ‍ക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ പറയുന്നത്. സാധാരണ ഒരു ചെടിയില്‍ നിന്ന് ദിവസം മൂന്ന് നാല് പൂ‍ക്കള്‍ വരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ ഒന്നോ രണ്ടോ പൂക്കള്‍ മാത്രമാണ് ലഭിച്ചത്. ഒരു ദിവസം 800 പൂക്കള്‍ വരെ കിട്ടുമായിരുന്ന പാടത്തുനിന്ന് ഇത്തവണ 100 പൂക്കള്‍ പോലും ലഭിച്ചിട്ടില്ലെന്നാണ് ഉല്‍പ്പാദകര്‍ പറയുന്നത്.

പൂക്കളുടെ ദൌര്‍ലഭ്യം കാരണം ഇത്തവണ കുറച്ചുവര്‍ധിപ്പിച്ചിട്ടുണ്ട്. നഗരങ്ങളില്‍ കഴിഞ്ഞ സീസണില്‍ 10 രൂപയ്ക്ക് വിറ്റിരുന്ന ഒരു പൂവിന് ഇത്തവണ 20 രൂപയാണ്. ഇതളുകളൊക്കെ വച്ച് അലങ്കരിച്ചതാണെങ്കില്‍ വില 30 രൂപയാകും. ഒരൊറ്റ പൂവിന് 45 മുതല്‍ 60 വരെ വില ഈടാക്കുന്നവരുമുണ്ടെന്നാണ് വിപണി വര്‍ത്തമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :