പീഡന ആരോപണം: കോണ്‍ഗ്രസ് നേതാവിനെ ജനങ്ങള്‍ കൈകാര്യം ചെയ്തു
ഗുവഹാത്തി|
WEBDUNIA|
Last Modified വെള്ളി, 4 ജനുവരി 2013 (09:31 IST)
PRO
PRO
സ്ത്രീപീഡന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവിനെ ജനങ്ങള്‍ കൈകാര്യം ചെയ്തു. അസമില്‍ നിന്നുള്ള നേതാവ് ബിക്രിം സിംഗ് ബ്രഹ്മയെയാണ് ജനങ്ങള്‍ കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിച്ചത്.
ചിരാങ് ജില്ലയിലെ സല്‍ബരിയിലാണ് സംഭവമുണ്ടായത്. ബ്രഹ്മ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഒരു സ്ത്രീയാണ് ആരോപിച്ചത്. ഇതോടെ ജനങ്ങള്‍ ഇയാളെ വീട്ടില്‍ കയറി തല്ലിച്ചതയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്ത് മാസങ്ങളായി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സ്ത്രീ ആരോപിച്ചിരുന്നു.
പൊലീസ് കസ്റ്റഡിയിലാണ് ബ്രഹ്മ ഇപ്പോള്‍. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സപാഗുഡി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ബ്രഹ്മ തോറ്റിരുന്നു.