പിന്തുണതേടി മമതയും ഫേസ്‌ബുക്കില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ അണിചേരാന്‍ ഫേസ്‌ബുക്കിലൂടെ മമതയുടെ ക്ഷണം. ജന്തര്‍മന്തറില്‍ തൃണമൂലിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ചേരാനാണ് ഫേസ്ബുക്കിലൂടെ ക്ഷണം നടത്തിയത്.

അണ്ണാഹസാരെ സംഘത്തിന്റെ സമരത്തിന് ശക്തി പകര്‍ന്നത് ഫേസ്ബുക്കിലും മറ്റും ലഭിച്ച പുതിയ തലമുറയുടെ പിന്തുണയാണ്. ആശയ പ്രചരണത്തിന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ലഭിക്കുന്ന സാധ്യതയും ജനപിന്തുണയുമാണ് മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും പ്രചോദനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :