പി.എഫ്.ചര്‍ച്ച മാറ്റിവച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 16 ജൂണ്‍ 2008 (17:20 IST)

പ്രോവിഡന്‍റ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച നടക്കാനിരുന്ന ചര്‍ച്ച അടുത്തമാസത്തേക്ക് മാറ്റിവച്ചു.

കേന്ദ്ര തൊഴില്‍മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസും തൊഴിലാളി യൂണിയന്‍ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച നടക്കാനിരുന്നത്. പലിശ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ഉയര്‍ന്ന അഭിപ്രായ ഭിന്നതയാണ് ചര്‍ച്ച മാറ്റിവയ്ക്കാന്‍ കാരണം.

നിലവിലെ പ്രോവിഡന്‍റ് ഫണ്ട് പലിശ നിരക്ക് 8.5 ശതമാനമാണ്. നിലവിലെ വിലനിലവാരം അനുസരിച്ച് കുറഞ്ഞത് 12 ശതമാനമായെങ്കിലും ഉയര്‍ത്തണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.

അതേ സമയം നിലവിലെ നിരക്കായ 8.5 ശതമാനം 8.25 ശതമാനമാക്കണമെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പി.എഫ്. പലിശ നിരക്ക് 0.25 ശതമാനം കണ്ട് കുറയ്ക്കുകയാണെങ്കില്‍ പോലും കേന്ദ്ര സര്‍ക്കാരിന് 10,692 കോടി രൂപയുടെ അധിക ചിലവ് വരുമെന്നാണ് സര്‍ക്കാര്‍ വാദം. ഇത് 100 കോടി രൂപയുടെ കമ്മിക്ക് കാരണമാവുകയും ചെയ്യും എന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

എന്നാല്‍ വില നിലവാരം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പി.എഫ് പലിശ നിരക്ക് കുറഞ്ഞത് 9 ശതമാനമെങ്കിലും ആയി ഉയര്‍ത്താം എന്ന നിലപാട് സര്‍ക്കാര്‍ എടുത്താല്‍ മാത്രമേ ചര്‍ച്ചയ്ക്ക് പോലും തയ്യാറുള്ളു എന്നാണ് യൂണിയന്‍ നേതാക്കളുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :