പാക് വാഗ്ദാനം പാലിച്ചില്ല: ചിദംബരം

ന്യൂഡല്‍ഹി| WEBDUNIA|
PTI
പാകിസ്ഥാന്‍ സ്വന്തം വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്തം പാകിസ്ഥാനാണെന്നും ചിദംബരം പറഞ്ഞു.

ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ചുള്ള ശബ്ദ സാമ്പിളുകള്‍ നല്‍കാമെന്ന് പാകിസ്ഥാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഇതുവരെയായും ആ വാഗ്ദാനം പാലിച്ചിട്ടില്ല, മുംബൈയില്‍ 26/11 അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

മുബൈ ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കോണ്‍സ്റ്റബിള്‍ തുക്കാറാം ഓംബ്ലെ കസബിനെ പിടികൂടാന്‍ സഹായിച്ചത് ചിദംബരം അനുസ്മരിച്ചു. ഓബ്ലെയെ ഭീകരര്‍ വെടിവച്ചിട്ടും നെഞ്ചില്‍ തറച്ച വെടിയുണ്ടയുമായി അവരെ കീഴടക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിന്റെ ഫലമായാണ് കസബിനെ പിടികൂടാന്‍ സാധിച്ചത്.

കസബിനെ പിടികൂടാന്‍ സാധിച്ചില്ലായിരുന്നു എങ്കില്‍ 26/11 അന്വേഷണം ദുഷ്കരമാവുമായിരുന്നു എന്നും ചിദംബരം പറഞ്ഞു. മഹാനഗര്‍ ഗ്യാസ് കമ്പനിയുടെ ഒരു ഗ്യാസ് ഫില്ലിംഗ് സ്റ്റേഷന്‍ ഓംബ്ലെയുടെ കുടുംബത്തിന് കൈമാറുന്ന ചടങ്ങും ചിദംബരം നിര്‍വഹിച്ചു. 26/11 ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമൊത്ത് ചിദംബരം കുറച്ചുസമയം ചെലവഴിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :