പഞ്ചസാരവില ഉടന്‍ നിയന്ത്രിക്കും: പവാര്‍

ന്യൂഡല്‍ഹി| WEBDUNIA|
കുതിച്ചുയരുന്ന ഉടന്‍ നിയന്ത്രണവിധേയമാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍. എന്നാല്‍, എന്നത്തേക്ക് വിലക്കയറ്റം നിയന്ത്രണത്തിലാവുമെന്ന് പറയാന്‍ കഴിയില്ല എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണമുണ്ടെങ്കില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ എളുപ്പത്തില്‍ സാധിക്കുമെന്നും പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുപി സര്‍ക്കാര്‍ പഞ്ചസാര വില നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സഹകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്റെ സംസാരം.

ഭക്‍ഷ്യ പദാര്‍ത്ഥങ്ങളുടെ വില കുതിച്ചുകയറുന്ന അവസരത്തില്‍, ശരദ്പവാര്‍ പ്രതിപക്ഷ കക്ഷികളുടെ സ്ഥിരം ആക്രമണ ലക്‍ഷ്യമായിരിക്കെയാണ് സംസ്ഥാനങ്ങളും വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹകരിക്കണമെന്ന് പവാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

വരള്‍ച്ച കാരണമാണ് പഞ്ചസാരയുടെയും പച്ചക്കറിയുടെയും വില വര്‍ദ്ധിക്കാന്‍ കാരണമെന്ന് പവാര്‍ പറഞ്ഞിരുന്നു. ഭക്‍ഷ്യ ധാന്യങ്ങളുടെ സബ്സിഡിയുടെ മുഴുവന്‍ ഭാരവും കേന്ദ്രമാണ് വഹിക്കുന്നത്. അതിനാല്‍, വിലക്കറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും മുന്‍‌കൈ എടുക്കേണ്ടതുണ്ടെന്നും പവാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :