നേതാജിക്ക് ജവാന്‍‌മാര്‍ ‘കുട്ടികള്‍’

PTI
നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് ഫൌജിലെ ജവാന്‍‌മാരെ സ്വന്തം കുട്ടികളായാണ് കണ്ടിരുന്നതെന്നും അവരെ സ്വന്തം മക്കളെക്കാള്‍ അധികം സ്നേഹിച്ചിരുന്നു എന്നും അദ്ദേഹം എഴുതിയ ഒരു കത്ത് വ്യക്തമാക്കുന്നു.

നേതാജിയുടെ നൂറ്റി പതിനൊന്നാം ജന്‍‌മദിനാഘോഷത്തോട് അനുബന്ധിച്ച് കട്ടക്കിലെ നേതാജി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച എഴുത്താണ് അദ്ദേഹത്തിന്‍റെ ഈ മൃദു ഭാവത്തിലേക്ക് വെളിച്ചം വീശുന്നത്. 1944 നവംബര്‍ 29 ന് എഴുതിയ കത്താണ് ശ്രദ്ധേയമായത്.

നേതാജിയുടെ കത്തില്‍ ഇങ്ങനെ പറയുന്നു, “ എന്‍റെ പ്രിയപ്പെട്ട കുട്ടികളെ, ഞാന്‍ ജപ്പാനില്‍ നിന്ന് പറന്ന് ഉയരുന്ന ഈ അവസരത്തില്‍, നിങ്ങളുടെ പ്രവര്‍ത്തിയില്‍ വിജയം നേരുന്നതിനൊപ്പം എന്‍റെ സ്നേഹാന്വേഷണങ്ങളും അറിയിക്കുന്നു. എനിക്ക് സ്വന്തമായി മക്കളില്ല. എന്നാല്‍, നിങ്ങള്‍ എനിക്ക് സ്വന്തം മക്കളെക്കാള്‍ പ്രിയപ്പെട്ടവരാണ്. കാരണം, നിങ്ങള്‍ ഭാരത മാതാവിനെ സ്വതന്ത്രയാക്കുക എന്ന എന്‍റെ എക ജീവിത ലക്‍ഷ്യത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്നു.”

കട്ടക്കിലെ ഓറിയ സാഹിയില്‍ നേതാജി ജനിച്ച ജാനകി നാഥ് ഭവനാണ് ഇന്ന് നേതാജി മ്യൂസിയമായി രൂപാന്തരപ്പെട്ടിരിക്കുന്നത്.
ഭുവനേശ്വര്‍| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :