നിമിറ്റ്സ് തിരികെ എത്തുന്നു

ന്യൂഡല്‍‌ഹി| WEBDUNIA|
യു.എസിന്‍റെ ആണവവാഹിനിക്കപ്പലായ നിമിറ്റ്സ് ഇന്ത്യന്‍ സമുദ്രതീരത്തിലേക്ക് തിരിച്ചു വരുന്നു. സെപ്തംബറിലായിരിക്കും നിമിറ്റ്സ് ഇന്ത്യയിലേക്ക് എത്തുക.

ജൂലൈ തുടക്കത്തില്‍ നിമിറ്റ്സ് ചെന്നൈ തീരത്ത് നങ്കൂരമിട്ടിരുന്നു. സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കാനാണ് നിമിറ്റ്സ് രണ്ടാമത് വരുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി സംയുക്ത സേനാഭ്യാസത്തിനുള്ള തീരുമാനം ഇടതുകക്ഷികള്‍ എതിര്‍ക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറം യെച്ചൂരി പറഞ്ഞു.

സെപ്തംബറിലെ ആദ്യ ആഴ്ചയില്‍ നിമിറ്റ്സും, മറ്റൊരു വിമാനവാഹിനിക്കപ്പലായ ഹിറ്റി ഹാക്കും ബംഗാള്‍ ഉള്‍ക്കടലില്‍ സൈനിക അഭ്യാസം നടത്തും. അഞ്ച് രാഷ്‌ട്രങ്ങളാണ് ഈ സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുക. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാഷ്‌ട്രങ്ങളാണ് ഈ സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുക.

നാവിക അഭ്യാസ തീരുമാനം ചൈനക്ക് അസംതൃപ്തി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജപ്പാന്‍ ചൈനക്കെതിരെ ഇന്ത്യയും ജപ്പാനും അമേരിക്കയും ചേര്‍ന്ന ഒരു മുന്നണി ഉണ്ടാക്കുന്നതിന്‍റെ ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനുപുറമെ ആസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി നീല്‍‌സണ്‍ ഇന്ത്യയുമായി പ്രതിരോധ ധാരണയുണ്ടാക്കുന്നതിന് ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ചെന്നൈ തീരത്ത് നിമിറ്റ്സ് നങ്കൂരമിട്ടതിനെതിരെ ഇടതുകക്ഷികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിരുന്നു ഇറാഖിലെയേയും,അഫ്ഗാനിസ്ഥാനിലെയേയും അധിനിവേശത്തിന് നിമിറ്റ്സ് പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :