ദേശീയഗാനത്തോട് അനാദരവ് കാട്ടിയില്ലെന്ന് ചവാന്‍

മുംബൈ| WEBDUNIA|
വെള്ളിയാഴ്ച വൈകിട്ട് 26/11 അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവെ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന ആരോപണം മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ നിഷേധിച്ചു.

മുംബൈയില്‍ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം മറ്റൊരു പരിപാടിയില്‍ സംബന്ധിക്കാനായി മുഖ്യമന്ത്രി വേദിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന അവസരത്തിലാണ് ദേശീയഗാനം മുഴങ്ങിയത്. എന്നാല്‍, പുറത്തേക്ക് നടക്കുന്നതിനിടെ ദേശീയഗാനം കേട്ട ഉടന്‍ അത് കഴിയുന്നത് വരെ മുഖ്യമന്ത്രി അറ്റന്‍ഷനായി നിന്നു എന്ന് ചവാന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നടപടിയില്‍ അപാകത ഒന്നും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ദേശീയഗാനത്തെ അപമാനിച്ചിട്ടില്ല എന്നും വക്താവ് പറഞ്ഞു.

എന്നാല്‍, ബിജെപിയും ശിവസേനയും വിവാദം ഉടനെ അവസാനിപ്പിക്കുന്ന മട്ടിലല്ല. ചവാന്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, ചവാനും മുംബൈ സൌത്ത് എം‌പി മിലിന്ദ് ഡിയോറയും ദേശീയഗാനം മുഴങ്ങുന്ന സമയത്ത് പുറത്തേക്ക് നടക്കുന്നത് ടിവി ഫൂട്ടേജുകളില്‍ നിന്ന് വ്യക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :