ദാവൂദിന്റെ പ്രധാന കൂട്ടാളി പിടിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളില്‍ പ്രധാനിയായ മേമണ്‍ ഇഖ്ബാല്‍ മൊഹമ്മദ് എന്ന ഇഖ്ബാല്‍ മിര്‍ച്ചി അറസ്റ്റിലായി. 61-കാരനായ മിര്‍ച്ചി ലണ്ടനിലാണ് പിടിയിലായത്. 1993-ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ പൊലീസ് തേടുന്ന ഇയാള്‍ ‘ഡി’ കമ്പനിയിലെ മുതിര്‍ന്ന കണ്ണിയാണ്. ചൊവ്വാഴ്ചയാണ് അറസ്റ്റ് നടന്നത്.

ലോകത്തെ മയക്കുമരുന്നു കടത്തുകാരില്‍ പ്രധാനിയാണ് മിര്‍ച്ചി. 1994-ല്‍ ഇന്‍റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 1955-ല്‍ സ്കോട്ട്ലന്റ് യാഡ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാളെ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ലണ്ടനിലും ദുബായിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.

മിര്‍ച്ചിയെ വിട്ടുകിട്ടാന്‍ സി ബി ഐ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :