തമിഴ്നാട്ടില്‍ പാളം തകര്‍ത്തു, എല്‍‌ടി‌ടി‌ഇ?

ചെന്നൈ| WEBDUNIA| Last Modified ശനി, 12 ജൂണ്‍ 2010 (08:42 IST)
തമിഴ്നാട്ടില്‍ ചെന്നൈയ്ക്കടുത്ത് വില്ലുപുരം ജില്ലയിലെ പേരാണി റയില്‍‌വെ സ്റ്റേഷനു സമീപം അജ്ഞാതര്‍ റയില്‍ പാളം ബോംബുവച്ചു തകര്‍ത്തു. എല്‍‌ടി‌ടി അനുകൂല സംഘടനകളാണ് പാളം തകര്‍ത്തതിനു പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.

ട്രിച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന റോക്ഫോര്‍ട്ട് എക്സ്പ്രസ് വരുന്നതിനു തൊട്ടുമുമ്പാണ് അധികൃതര്‍ പാളത്തില്‍ വിള്ളല്‍ വീണ കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടത് വന്‍ അപകടമൊഴിവാക്കി.

ശനിയാഴ്ച വെളുപ്പിന് രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവ സ്ഥലത്തു നിന്ന് എല്‍ടിടി‌ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ അനുകൂലിക്കുന്ന പോസ്റ്ററുകളും ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്സെ ഇന്ത്യ സന്ദര്‍ശനം നടത്തുന്നതിരെയുള്ള പോസ്റ്ററുകളും ലഭിച്ചിട്ടുണ്ട്.

സ്ഫോടനത്തെ തുടര്‍ന്ന് ട്രാക്കില്‍ മൂന്നടിയോളം താഴ്ചയില്‍ ഗര്‍ത്തം രൂപംകൊണ്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് തെക്കന്‍ തമിഴ്നാട്ടില്‍ നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :