തണുപ്പില്‍ ഡല്‍ഹി പൂസായത് 188 കോടിക്ക്!

ന്യൂഡല്‍ഹി| WEBDUNIA|
PRO
തണുപ്പിന്റെ മാസമായ ഡിസംബര്‍ ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം മദ്യ വില്‍പ്പനയുടെ പൂക്കാലമാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിക്കാര്‍ കുടിച്ചത് 188 കോടി രൂ‍പയ്ക്കുള്ള മദ്യമാണ്! ഇത് സര്‍വകാല റിക്കോഡാണ്.

2009 ഡിസംബറില്‍ ഡല്‍ഹിയില്‍ വിറ്റഴിച്ചത് 165 കോടി രൂപയുടെ മദ്യമായിരുന്നു.

സ്കോച്ച്, റം, വോഡ്ക, ജിന്‍, വിസ്കി, ബിയര്‍ എന്നിവയുള്‍പ്പെടെ 13 ലക്ഷം കെയ്സ് മദ്യമാണ് 2010 ഡിസംബറില്‍ ഡല്‍ഹിയില്‍ വിറ്റഴിച്ചത്. 2009- ല്‍ ഇത് 11 ലക്ഷം മാത്രമായിരുന്നു. കൃത്യമായി പറഞ്ഞാല്‍, ഈ വര്‍ഷം വിറ്റഴിച്ചത് 1,325,456 കെയ്സ് മദ്യം. ഒരു കെയ്സില്‍ 12 ബോട്ടിലുകളാണുള്ളത്.

ഡല്‍ഹിയിലെ മദ്യപാനികളുടെ ഇഷ്ടപ്പെട്ട ഇനം റം ആയിരുന്നു എന്നും എക്സൈസ് വകുപ്പ് അധികൃതര്‍ പറയുന്നു. 1,80,601 കെയ്സ് റം ആണ് ഇക്കാലയളവില്‍ ഡല്‍ഹിയില്‍ വിറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :