ഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം, ഡല്‍ഹി ജുമാ മസ്ജിദ് വെടിവയ്പ്പ് എന്നീ കേസുകളില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഭീകരന്‍ ഫസി മെഹമ്മൂദ്(28) അറസ്റ്റില്‍. സൌദി അറേബ്യയില്‍ ഒളിച്ചുകഴിഞ്ഞ ഫസിയെ നാടുകടത്തുകയായിരുന്നു. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യന്‍ സെല്‍ ആണ് ഇയാളെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ ഫസിക്ക് ഡല്‍ഹി, ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനങ്ങളുടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.
കര്‍ണാടക, ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരം ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സി ബി ഐ ആവശ്യപ്പെട്ടിരുന്നു. ഭീകരപ്രവര്‍ത്തനത്തിനായി ഇന്ത്യയിലേക്ക് പണമെത്തിക്കുന്നതിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബു ജുന്റാലും സൌദിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. ജുന്റാലിനെ സൌദി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇതോടൊപ്പം ഫസിയെയും വിട്ടുകിട്ടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമപ്രശ്നങ്ങള്‍ കാരണം ഇത് വൈകുകയായിരുന്നു.