ജയറാം രമേശ് റയില്‍‌വെ മന്ത്രിയാകും?

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍‌വലിച്ച പശ്ചാത്തലത്തില്‍ റയില്‍‌വെ വകുപ്പ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യും. തൃണമൂലിന്റെ മുകുള്‍ റോയിക്ക് പകരം ഗ്രാമവികസന മന്ത്രി ജയറാം രമേശ് റയില്‍‌വെ മന്ത്രിയാകും എന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ റയില്‍‌വെയ്ക്ക് ഒരുവര്‍ഷത്തിനിടെ ഇത് മൂന്നാം മന്ത്രിയാണ് ഉണ്ടാകുന്നത്. ബജറ്റില്‍ ട്രെയിന്‍ യാത്രാ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ദിനേശ് ത്രിവേദിയെ റയില്‍‌ മന്ത്രി സ്ഥാനത്ത് നിന്ന് മമതാ ബാനര്‍ജി പിന്‍‌വലിച്ചിരുന്നു. തുടര്‍ന്നാണ് മുകുള്‍ റോയി ഈ സ്ഥാനത്തേക്ക് വന്നത്.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്ത വാരം തന്നെ ഉണ്ടായേക്കും. രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ഇതിന് സാധ്യത വിരളമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :