ചെറുചലനം ചെന്നൈയില്‍ പരിഭ്രാന്തിയായി

ചെന്നൈ| WEBDUNIA| Last Modified ഞായര്‍, 13 ജൂണ്‍ 2010 (10:56 IST)
നിക്കോബാര്‍ ദ്വീപില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനങ്ങളുണ്ടായി. ഗോപാലപുരം, കോടമ്പാക്കം, പോരൂര്‍, തിരുവാണ്‍‌മയൂര്‍, അണ്ണാനഗര്‍ എന്നിവിടങ്ങളില്‍ സെക്കന്‍ഡുകള്‍ നീണ്ടു നിന്ന പ്രകമ്പത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരായി താമസസ്ഥലം വിട്ട് പുറത്തുവന്നു.

എന്നാല്‍, നിക്കോബാറിലും ചെന്നൈയിലും അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 7.5 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നിക്കോബാറില്‍ ഉണ്ടായത്. രാവിലെ 12:56 ന് ആയിരുന്നു ഭൂചലനമുണ്ടായതെന്ന് ഭൌമ പഠന കേന്ദ്രം അറിയിക്കുന്നു.

നിക്കൊബാര്‍ തലസ്ഥാനമായ പോര്‍ട്ട്‌ബ്ലയറില്‍ കഴിഞ്ഞ രാത്രി വൈദ്യുതി തടസ്സമുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു എങ്കിലും പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി. പ്രദേശത്തെ 10 ദ്വീപുകളിലായി 350,000 ആളുകളാണ് കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :