കാണ്ടമാലില്‍ ബിജെപിക്ക് സാഹു

കാണ്ടമാല്‍| PRATHAPA CHANDRAN| Last Modified ചൊവ്വ, 24 മാര്‍ച്ച് 2009 (09:08 IST)
വി‌എച്‌പി നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയുടെ മരണത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം നിലനിന്നിരുന്ന ഒറീസയിലെ കാണ്ടമാലില്‍ തീവ്ര ഹിന്ദു നേതാവായ അശോക് സാഹുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

ഹിന്ദു ജാഗരണ്‍ സമക്‍ഷ്യ (എച്ജെ‌എസ്) ഒറീസ ഘടകം അധ്യക്ഷനാണ് സാഹു. മുന്‍ ഐപി‌എസ് ഓഫീസറായ സാഹു കാണ്ടമാ‍ലില്‍ പ്രശ്നബാധിത സമയത്ത് നിരവധി തവണ യോഗങ്ങള്‍ സംഘടിപ്പിക്കുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

മതപരിവര്‍ത്തന വിഷയം ഉന്നയിച്ചായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് സാഹു പറഞ്ഞു. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി കൈയ്യേറിയവരില്‍ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യവും ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഷയമാവും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചിട്ടുണ്ട് എന്നും സാഹു വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :