കശ്മീരില്‍ വീണ്ടും സംഘര്‍ഷം

ശ്രീനഗര്‍| WEBDUNIA|
അറസ്റ്റിലായ വിഘടനവാദി നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ സുരക്ഷാസേനകളുമായി ഏറ്റുമുട്ടിയതേ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു.

രാവിലെ 9മണിക്ക് കര്‍ഫ്യു ഇളവു ചെയ്തപ്പോള്‍ തന്നെ വിഘടനവാദികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. രജൌരി കദല്‍, നൌഹാട്ടാ, മലറാട്ടാ, സരഫ് കദല്‍, നവാബ് ബസാര്‍, സലാദര്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി.

പോലീസിനു നേരെ പ്രക്ഷോഭകര്‍ കല്ലേറു നടത്തിയതേ തുടര്‍ന്ന് ലാത്തിച്ചാര്‍ജ്ജുണ്ടായി. പ്രശ്നമുണ്ടായ സ്ഥലങ്ങളില്‍ കര്‍ഫ്യൂവിന് ഏര്‍പ്പെടുത്തിയ ഇളവ് പിന്‍‌വലിച്ചു. പ്രക്ഷോഭങ്ങള്‍ സമാധാനപരമാകണണെന്ന് അനുയായികളോട് വിഘടനവാദികളുടെ സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :