കര്‍ണ്ണാടക:പ്രകാശ് ഡല്‍ഹിയില്‍

ബാംഗ്ലൂര്‍| WEBDUNIA|
കര്‍ണ്ണാടകയില്‍ കൂട്ടുസര്‍ക്കാര്‍ രൂപവല്‍ക്കരണ ശ്രമവുമായി മുന്‍ ആഭ്യന്തരമന്ത്രിയും ദളിന്‍റെ മുതിര്‍ന്ന നേതാവുമായ എം.പി പ്രകാശ് ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസുമായി രണ്ടാം വട്ട ചര്‍ച്ചക്കാണ് പ്രകാശ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

തന്‍റെ ശ്രമങ്ങള്‍ വിജയം വരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രകാശ്. ഇടക്കാല തെരഞ്ഞെടുപ്പിന് മടിക്കുന്ന ഭൂരിഭാഗം ജനതാദള്‍ സെക്യുലര്‍ എം.എല്‍.എമാരുടെയും താല്‍പ്പര്യം പരിഗണിച്ചാണ് പ്രകാശ് ഈ ദൌത്യം ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍, പ്രകാശിന്‍റെ ഈ ശ്രമങ്ങള്‍ക്ക് ഗൌഡയുടെ പിന്തുണയില്ലെന്നാണ് സൂചന.

അതേ സമയം കഴിഞ്ഞ ദിവസം ജനതാദള്‍ സെക്യുലര്‍ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് ദേശീയ പ്രസിഡന്‍റ് എച്ച്.ഡി. ദേവഗൌഡ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കുവാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പിനെ നേരിടുവാന്‍ തീരുമാനിച്ചതെന്നും ഗൌഡ പറഞ്ഞു.

കര്‍ണ്ണാടകയില്‍ സഖ്യ കക്ഷി സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് ബുധനാഴ്‌ച എഐസിസി ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ചൌഹാന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ സ്വന്തം ശക്തി ഉപയോഗിച്ച് അധികാരത്തില്‍ വരുവാനാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും ചൌഹാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :