കനിമൊഴി ശനിയാഴ്ച ചെന്നൈയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഡിഎംകെ എംപിയും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി ചൊവ്വാഴ്ച വൈകിട്ട് പുറത്തിറങ്ങും. തിഹാര്‍ ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏഴ് മണിയോടെ അവര്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം അവര്‍ ശനിയാഴ്ച മാത്രമേ ചെന്നൈയിലേക്ക് മടങ്ങുകയുള്ളൂ.

ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കനിമൊഴി ചൊവ്വാഴ്ച രാവിലെ സി ബി ഐ പ്രത്യേക കോടതിയില്‍ ഹാജരായി.കനിമൊഴിക്ക് ജാമ്യം ലഭിച്ചതില്‍ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമുണ്ടെന്ന് അവരുടെ ഭര്‍ത്താവ് അരവിന്ദന്‍ പ്രതികരിച്ചു.

ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ കനിമൊഴി ചെന്നൈയില്‍ ഉണ്ടാകുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ന്ന് 10, 11 തീയതികളില്‍ അവര്‍ വീണ്ടും ചെന്നൈയിലുണ്ടാകും. വര്‍ഷാവസാനത്തിലും അവര്‍ ചെന്നൈയില്‍ തന്നെ ഉണ്ടായിരിക്കും എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :