ഒറീസയില്‍ മാവോയിസ്റ്റുകള്‍ റെയില്‍‌വേ സ്റ്റേഷന്‍ കത്തിച്ചു

റൂര്‍ക്കല| WEBDUNIA|
ഒറീസയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ ഒരു റയില്‍‌വേ സ്റ്റേഷന് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം. സ്റ്റേഷന്‍ തീവച്ച് നശിപ്പിച്ച മാവോയിസ്റ്റുകള്‍ മൂന്ന് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയി. ഇരുപതിലധികം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

ഇന്ന് പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ സംഘം ജീവനക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ശേഷം തീവയ്ക്കുകയായിരുന്നു. സ്റ്റേഷം മാസ്റ്റര്‍ അടക്കം മൂന്നുപേരെയാണ് സംഘം ബന്ദികളാക്കിയത്. സ്റ്റേഷന് പുറത്തുണ്ടായിരുന്ന 15 വാഹങ്ങളും അക്രമികള്‍ കത്തിച്ചു. റൂര്‍ക്കലെ സ്റ്റീല്‍ പ്ലാന്‍റിലേക്ക് അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനാണ് സ്റ്റേഷന്‍ ഉപയോഗിക്കുന്നത്.

ഒറീസ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്നലെമുതല്‍ മാവോയിസ്റ്റുകള്‍ 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :