എച്ച്1 എന്‍1 മരണം 188 ആയി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഞായറാഴ്ച 16 പേര്‍ കൂടി പന്നിപ്പനി ബാധിച്ച് മരിച്ചതോടെ രാജ്യത്ത് എ (എച്ച് 1 എന്‍ 1) വൈറസ്ബാധ മൂലം മരിച്ചവരുടെ എണ്ണം 188 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പന്നിപ്പനി മരണം നടന്നത് - 82 എണ്ണം. കര്‍ണാടകയില്‍ 62 ഉം ഗുജറാത്തില്‍ നാലും ആളുകളാണ് പന്നിപ്പനി ബാധിച്ച് മരിച്ചിട്ടുള്ളത്.

ആന്ധ്രയില്‍ ഞായറാഴ്ച രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ്ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പത് ആയി ഉയര്‍ന്നിട്ടുണ്ട്. ആന്ധ്രപ്രദേശിലായിരുന്നു രാജ്യത്ത് ആദ്യമായി പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.

പുതുതായി 160 ആളുകളിലാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 57 എണ്ണം മഹാരാഷ്ട്രയില്‍ നിന്നും 49 എണ്ണം ഡല്‍ഹിയില്‍ നിന്നുമാണ്. ഇതോടെ, രാജ്യത്ത് പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 6,139 ആയി ഉയര്‍ന്നു.

കര്‍ണാടകയില്‍ 23 ഉം ഗുജറാത്തില്‍ 11 ഉം ആന്ധ്രപ്രദേശില്‍ ഒമ്പതും കേരളത്തില്‍ നാലും ഹരിയാന, യുപി എന്നിവിടങ്ങളില്‍ രണ്ട് വീതവും രാജസ്ഥാന്‍, ചണ്ഡീഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരിലും ആണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :