ഉപഹാര്‍: ഉടമകള്‍ക്ക് 2 വര്‍ഷം തടവ്‌

ന്യൂഡല്‍ഹി| WEBDUNIA|
ഉപഹാര്‍ തിയേറ്റര്‍ തീപ്പിടുത്തക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ തിയേറ്റര്‍ ഉടമകളായ ഗോപാല്‍ അന്‍‌സാലിനും സുശീല്‍ അന്‍‌സാലിനും ഡല്‍ഹി കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റിനാ‍ലാം വകുപ്പ് (മന:പൂര്‍വമല്ലാത്ത നരഹത്യ) പ്രകാരം ഉപഹാര്‍ തിയേറ്ററിലെ മാനേജര്‍മാരടക്കം ഏഴു പേര്‍ക്ക് കോടതി ഏഴു വര്‍ഷം കഠിനത്തടവും വിധിച്ചിട്ടുണ്ട്.

അതേസമയം അന്‍‌സാല്‍ സഹോദരന്‍‌മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കേസില്‍ 16 പ്രതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ നാലു പേര്‍ വിചാരണവേളയില്‍ മരിച്ചു. 1997 നവംബര്‍ 15 നാണ് ഈ കേസിന്‍റെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. സി.ബി.ഐ ഈ കേസില്‍ 115 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.

പത്തുവര്‍ഷം മുമ്പ് ഉപഹാര്‍ തിയേറ്ററില്‍ നടന്ന തീപ്പിടുത്തത്തില്‍ 59 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :