ഇന്ത്യയെ ലക്‍ഷ്യമിട്ട് ചൈനീസ് ചാരക്കപ്പല്‍

ഇന്ത്യന്‍ റഡാറുകളുടെ കണ്ണില്‍പ്പെടുന്നതിനു മുമ്പ് 20 ദിവസത്തോളം ഈ കപ്പല്‍ തന്ത്രപ്രധാനമായ സ്ഥലത്ത് ചെലവിട്ടു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്
എന്നാല്‍, ചൈനീസ് കപ്പല്‍ ഇന്ത്യന്‍ തീരത്തിനടുത്ത് നിന്ന് പി‌ന്‍വാങ്ങും വരെ ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ പിന്തുടര്‍ന്നു. ചൈനീസ് കപ്പല്‍ ഇപ്പോള്‍ കൊളം‌ബോ തുറമുഖത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് കപ്പലില്‍ 22 ലബോറട്ടറികള്‍ ഉണ്ടെന്നാണ് സൂചന. സമുദ്രത്തിന്റെ ആഴം കണക്കാക്കുകയായിരുന്നു ലക്‍ഷ്യമെന്ന് കരുതുന്നു. ആഴം സംബന്ധിച്ച വിവരങ്ങള്‍ അന്തര്‍വാഹിനി, വിമാനവാഹിക്കപ്പല്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണ പദ്ധതി എന്നിവയ്ക്ക് സഹായകമാവും.

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യന്‍ തീരത്തിനടുത്ത് ഒരു ചൈനീസ് ചാരക്കപ്പല്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ലിറ്റില്‍ ആന്‍ഡമാന്‍ ദ്വീപിനടുത്ത് മത്സ്യബന്ധന കപ്പലെന്ന വ്യാജേന നിലയുറപ്പിച്ചിരുന്ന ചൈനീസ് ചാരക്കപ്പലാണ് നാവികസേന കണ്ടെത്തിയത്.

ഇന്ത്യന്‍ റഡാറുകളുടെ കണ്ണില്‍പ്പെടുന്നതിനു മുമ്പ് 20 ദിവസത്തോളം ഈ കപ്പല്‍ തന്ത്രപ്രധാനമായ സ്ഥലത്ത് ചെലവിട്ടു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സമുദ്രാതിര്‍ത്തി ലംഘിക്കാത്തതിനാല്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് നടപടികളൊന്നും എടുക്കാന്‍ സാധിച്ചില്ല.

ചൈനയും ഇന്ത്യയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യത്തിനു വേണ്ടിയുള്ള മത്സരത്തിലാണ്. ചൈന 2017 ല്‍ പ്രവര്‍ത്തനസജ്ജമാകത്തക്ക രീതിയില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതും ചാരക്കപ്പലിന്റെ സാന്നിധ്യവും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വക നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :