ആഷിന് ഉദരക്ഷയം ഇല്ലെന്ന് അമിതാഭ്

ന്യൂഡല്‍ഹി| WEBDUNIA|
IFM
ആഷിന് ഉദരക്ഷയം (സ്റ്റൊമക്ക് ടിബി) ബാധിച്ചു എന്ന അപകീര്‍ത്തികരമായ വാര്‍ത്ത തന്നെ ഞെട്ടിക്കുന്നു എന്ന് അമിതാഭ് ബച്ചന്‍. ഹീനമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നും ബച്ചന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ‘മുംബൈ മിറര്‍’ പുറത്തുവിട്ട വാര്‍ത്തയിലൂടെയാണ് ആഷിന് ഉദരക്ഷയം ഉണ്ടെന്ന വാര്‍ത്ത പരന്നത്. ഐശ്വര്യ റായ് കഴിഞ്ഞ കുറെക്കാലമായി ഗര്‍ഭം ധരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും എന്നാല്‍ ഉദരക്ഷയം ബാധിച്ചതുകാരണം ഗര്‍ഭിണിയാവാന്‍ സാധിക്കില്ല എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍, ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് അമിതാഭ് പറയുന്നത്.

ആഷിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വന്നാല്‍ അവസാന ശ്വാസം വരെ അതിനെതിരെ പോരാടുമെന്നും അമിതാഭ് തന്റെ ബ്ലോഗില്‍ പ്രതികരിച്ചിരിക്കുന്നു. അപകീര്‍ത്തികരമായ വാര്‍ത്തയില്‍ അല്‍പ്പം പോലും സത്യമില്ല എന്ന് പറയുന്ന അമിതാഭ് ആഷ് തന്റെ മരുമകളല്ല, മകളാണെന്നും അതിലുപരി ഒരു സ്ത്രീ ആണെന്നും തന്റെ കുടുംബാംഗമാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

തന്നെക്കുറിച്ചോ മകന്‍ അഭിഷേകിനെക്കുറിച്ചോ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ വന്നാല്‍ സഹിക്കാന്‍ തയ്യാറായേക്കും. എന്നാല്‍, കുടുംബത്തിലുള്ള സ്ത്രീകളോട് അനീതി കാട്ടിയാല്‍ അത് സഹിക്കാനാവില്ല എന്നും അമിതാഭ് തന്റെ ബ്ലോഗില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :