അതിര്‍ത്തി സാധാരണ നിലയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
ഇന്തോ-പാക് അതിര്‍ത്തിയിലെ കര്‍ശന സുരക്ഷ അവസാനിപ്പിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്‌ച ഉത്തരവ് പുറപ്പെടുവിച്ചു. പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ സാധാരണ ഗതിയിലേക്ക് നീങ്ങി തുടങ്ങിയതിനാലാണ് കര്‍ശന സുരക്ഷ പിന്‍‌വലിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

പാകിസ്ഥാനിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യ വെള്ളിയാഴ്‌ച കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാനില്‍ കഴിഞ്ഞ വ്യാഴാഴ്‌ച മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കലാപം ആരംഭിച്ചത്.

ഡല്‍ഹി-ലാഹോര്‍ ട്രെയിന്‍ സര്‍വീസ് ഞായറാഴ്‌ച പുനരാംഭിച്ചിരുന്നു. രാജസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിനായ താര്‍ എക്‍സപ്രസിന്‍റെ സര്‍വീസ് ശനിയാഴ്‌ച പുനരാംഭിക്കുമെന്ന് സൂചനയുണ്ട്.

2002 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിനു നേരെ പാക് തീവ്രവാദികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വളരെയധികം മെച്ചപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :