ഇന്ന് ലോക പരിസ്ഥിതി ദിനം: ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (10:42 IST)
നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന്.

എല്ലാ രാജ്യങ്ങളും വിപുലമായ പദ്ധതികള്‍ പരിസ്ഥിതി ദിനത്തില്‍ പ്രഖാപിക്കാറുണ്ട്. ആഗോള താപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം എന്ന സവിശേഷതയുമുണ്ട്. 1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ലോക സമൂഹത്തോടൊപ്പം ഇന്ത്യയിലും വിപുലമായ രീതിയില്‍ പരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്.

അതേസമയം തരിശു ഭൂമിയില്‍ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും
മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും
വൃത്തിയാക്കി നിലമൊരുക്കിയും
തൈകള്‍ വച്ചുപിടിപ്പിക്കുന്ന ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയില്‍ ആയിരം എണ്ണത്തിന് കൂടി ലോക പരിസ്ഥിതി ദിനമായ
തിങ്കളാഴ്ച
തുടക്കമിടുന്നു. തിരുവനന്തപുരത്ത് മാണിക്കല്‍ പഞ്ചായത്തില്‍ ആലിയാട് ഗ്രാമീണ ചന്തയുടെ അങ്കണത്തില്‍ ആരംഭിക്കുന്ന പച്ചത്തുരുത്തിന്റെ ഉദ്ഘാടനം രാവിലെ 10 .30 ന്
ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ശ്രീ ചിത്ര ഹോം പരിസരത്തു നാളെ രാവിലെ നടക്കുന്ന പച്ചത്തുരുത്ത് തൈ
നടീല്‍
നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്‌സനുമായ ഡോ. ടി.എന്‍. സീമ ഉദ്ഘാടനം ചെയ്യും. ഡോ. ആര്‍ വി ജി മേനോന്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത് ആണ് ഈ പച്ചത്തുരുത്തിന്റെ പരിപാലനം നിര്‍വഹിക്കുന്നത്.

നിലവില്‍ 779

ഏക്കറുകളിലായി 2526
പച്ചത്തുരുത്തുകള്‍
സംസ്ഥാനത്തു വച്ചുപിടിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :