രേണുക വേണു|
Last Modified വെള്ളി, 6 ഫെബ്രുവരി 2026 (11:50 IST)
ആര്‍ത്തവാവധി നിഷേധിച്ചതിന് ജോലി രാജിവെച്ച് യുവതി. ഇന്ത്യന്‍ വര്‍ക്ക് ഫോറം എന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്. ആര്‍ത്തവാവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഭാര്യയെ പോലെ വേദനസഹിക്കൂ എന്നാണ് മാനേജര്‍ പറഞ്ഞതെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ രാജി വെച്ചതെന്നും യുവതി പറയുന്നു.
"വേദനകൊണ്ട് എനിക്ക് തലകറക്കമുണ്ടാവുന്ന അവസ്ഥയെത്തിയതോടെയാണ് ഞാന്‍ ലീവെടുത്തത്. ലീവ് ചോദിച്ചപ്പോള്‍ തന്റെ ഭാര്യക്കും ആര്‍ത്തവമുണ്ടാകാറുണ്ട് എന്നും എന്നിട്ടും അവള്‍ ജോലി ചെയ്യാറുണ്ടല്ലോ എന്നുമായിരുന്നു മാനേജറുടെ ചോദ്യം... ഓരോ സ്ത്രീകളുടെയും ആര്‍ത്തവ വേദനയും അത് സഹിക്കാനുള്ള അവരുടെ കഴിവും വ്യത്യസ്തമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, വേദന സഹിക്കാന്‍ പഠിക്കൂ എന്നാണ് മാനേജര്‍ പറഞ്ഞത്"- യുവതി കുറിച്ചു
മൂന്ന് മാസത്തില്‍ ഓരോ സിക്ക് ലീവ് താന്‍ എടുക്കാറുണ്ടെന്നും അതിനെ
കുറിച്ച് ചോദിക്കാനായി മാനേജര്‍ വിളിപ്പിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും യുവതി പറയുന്നു. പോസ്റ്റിട്ടതിനു പിന്നാലെ നിരവധി പേരാണ് യുവതിയെ അനുകൂലിച്ച് രംഗത്തുവരുന്നത്. എന്നാല്‍ യുവതിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.