സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (09:15 IST)
ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. ചരിത്ര പ്രാധാന്യമുള്ള വ്യാപാര കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനും അഭിനന്ദനമെന്നും അമേരിക്കയുമായുള്ള വ്യാപാരബന്ധത്തില്‍ കാതലായ മാറ്റത്തിന് കരാര്‍ വഴിയൊരുക്കുമെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ട്രംപുമായി ഫോണില്‍ സംസാരിച്ചുവെന്ന് നരേന്ദ്രമോദി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നേരത്തേ അറിയിച്ചിരുന്നു. പകരം തീരുവ 25% നിന്ന് 18% ആയി കുറയ്ക്കും. താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ സംസാരിച്ചെന്നും അതിനുശേഷം ഒരു വ്യാപാര കരാറിനുള്ള ധാരണ രണ്ട് നേതാക്കളും ഉണ്ടാക്കിയിട്ടുണ്ടെന്നും ട്രംപ് പറയുന്നു. യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ മോദിയും ട്രംപൂമായി സംസാരിച്ചെന്നും വ്യാപാര കരാറിനെ കുറിച്ചുള്ള സംഭാഷണമാണ് നടന്നതെന്നും ട്വീറ്റ് ചെയ്തിരുന്നു.